പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മാധ്യമങ്ങളെ അഭിനന്ദിച്ച് കോടതി. മാധ്യമങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അസ്വാഭാവിക മരണമായി ഒതുങ്ങി പോകുമായിരുന്നുവെന്ന് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാർ നിരീക്ഷിച്ചു. കസ്റ്റഡി മരണം തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ പൊലീസിനു നേരെ കോടതി വിർമർശനവും ഉന്നയിച്ചു. മാനസിക പ്രയാസം ഉള്ള മധുവിനെ ആദ്യ കേസുകളുടെ സമയത്ത് തന്നെ കൃത്യമായി പുനരധിവസിപ്പിച്ചിരുന്നവെങ്കിൽ ആൾക്കൂട്ട വിചാരണ ഒഴിവാക്കാമായിരുന്നുവെന്ന് കോടതി പറഞ്ഞു.
Also Read- മധു വധക്കേസിൽ കൂറുമാറിയ 9 സാക്ഷികള്‍ക്കെതിരെ നടപടി
അട്ടപ്പാടി മധു കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്ക് ഏഴു വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. കേസിലെ പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും അഞ്ഞൂറ് രൂപയുമാണ് ശിക്ഷ.
Also Read- അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.