• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്‍സെഷന്‍ ചോദിച്ചെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച KSRTC ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്‍സെഷന്‍ ചോദിച്ചെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച KSRTC ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

  • Share this:
    തിരുവനന്തപുരം കാട്ടാക്കടയില്‍ ബസ് കൺസഷൻ പുതുക്കാനെത്തിയ മകളെയും പിതാവിനെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.

    കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ അഹമ്മദാലി മകൻ മുഹമ്മദ് ഷെരീഫ് (52) പരമേശ്വരൻ പിള്ള മകൻ മിലൻ ഡോറിച്ച്(45) നാരായണൻ പോറ്റി മകൻ അനിൽകുമാർ (49)  ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു തള്ളിയത്.

    Also Read:- 'യൂണിയൻ ശക്തി': സർക്കാർ ജീവനക്കാരനേയും മകളെയും മർദിച്ച KSRTC ജീവനക്കാരെ 9 ദിവസമായിട്ടും തൊടാനാവാതെ പൊലീസ്


    മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അർഹിക്കുന്നില്ല.മകളെയും പിതാവിനേയും മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി പ്രതികളിൽ നിന്നും ശബ്ദവും,ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.
    Published by:Arun krishna
    First published: