• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദിലീപിന് താൽക്കാലികമായി പാസ്പോർട്ട് വിട്ടുനൽകി


Updated: November 8, 2018, 9:24 AM IST
ദിലീപിന് താൽക്കാലികമായി പാസ്പോർട്ട് വിട്ടുനൽകി

Updated: November 8, 2018, 9:24 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കി. വര്‍ക്ക് വിസക്ക്​ പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമാ ഷൂട്ടിംഗിനായി ജർമ്മനിയിലേക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്.

ജലീൽ കൂടുതൽ കുരുക്കിലേക്ക്; കുടുംബശ്രീ നിയമനങ്ങളിലും ഇടപെട്ടു

ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിങ്ങിന്​ വിദേശത്ത് പോകാൻ അനുമതി തേടിയുള്ള ദിലീപി​​ന്റെ അപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഈ ഹർജി ഈ മാസം ഒമ്പതിലേക്ക്​ മാറ്റിയ കോടതി വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്കായി മാത്രം താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കുകയായിരുന്നു.

പ്രതിപക്ഷനേതാവിന്റെ ആവശ്യം തള്ളി; 'ബ്രൂവറി'യിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ

വിദേശയാത്ര നടത്തുന്നത് കേസി​​ന്റെ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തി​​ന്റെ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കാത്തിരിക്കുന്ന കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നത് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു.
Loading...
First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍