• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് CBI; റിപ്പോര്‍ട്ട് മടക്കി കോടതി

കണ്ടെത്തലുകള്‍ സാധൂകരിക്കാന്‍ പതിനഞ്ചിലധികം രേഖകള്‍ കൂട്ടിച്ചേര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

news18-malayalam
Updated: September 6, 2019, 2:57 PM IST
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് CBI; റിപ്പോര്‍ട്ട് മടക്കി കോടതി
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത്
news18-malayalam
Updated: September 6, 2019, 2:57 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല ആത്മഹത്യയാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി മടക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സി.ബി.ഐ റിപ്പോര്‍ട്ട് മടക്കിയത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കണ്ടെത്തലുകള്‍ സാധൂകരിക്കാന്‍ പതിനഞ്ചിലധികം രേഖകള്‍ കൂട്ടിച്ചേര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മോഷണക്കുറ്റത്തിന് പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് 2014 മേയിലാണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ശ്രീജിവ് പിന്നീട് മരിച്ചു. ഇതു കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്.

Also Read ശ്രീജിവന്റെത്‌ കസ്റ്റഡി മരണമല്ല ആത്മഹത്യ എന്ന് സി.ബി.ഐ. റിപ്പോർട്ട്

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...