നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിതനായ വക്കീല്‍ ഹാജരായില്ല; പ്രതിക്ക് പിഴ ചുമത്തി കോടതി; പരാതി

  കോവിഡ് ബാധിതനായ വക്കീല്‍ ഹാജരായില്ല; പ്രതിക്ക് പിഴ ചുമത്തി കോടതി; പരാതി

  നടപടിക്കെതിരെ അഭിഭാഷകന്‍ പീരുമേട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
   പീരുമേട്: കോവിഡ് ബാധിതനായ ആയ വക്കീല്‍ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിന് പ്രതിയ്ക്ക് കോടതി പിഴ ചുമത്തി. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം. അഭിഭാഷകന്‍ ആര്‍ പ്രശാന്തിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നത്.

   നവംബര്‍ 27ന് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. ഇതേ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിന്റെ പ്രതിഭാഗം വക്കീലായിരുന്നു പ്രശാന്ത്. 1000 രൂപയാണ് കോടതി പിഴ ചുമത്തിയത്. തുക സാക്ഷിക്ക് നല്‍കാനാണ് നിര്‍ദ്ദേശം. നടപടിക്കെതിരെ അഡ്വ. പ്രശാന്ത് പീരുമേട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.

   പുല്ല് തിന്നുന്നതിനായി പറമ്പില്‍ കയറി; അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ചു തകര്‍ത്തു; കേസെടുത്ത് പൊലീസ്

   ആരോടും കാണിക്കരുത് ഈ ക്രൂരത... അണക്കര മൈലാടുംപാറയിലെ സണ്ണിയുടേയയും കുടുംബത്തിനേയും ദുഃഖത്തിലാഴ്ത്തുന്നത് ഒരുപാട് സ്‌നേഹിച്ചും പരിപാലിച്ചും വളര്‍ത്തിയ തങ്ങളുടെ പശുവിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്.

   പുല്ല് തിന്നാന് വേണ്ടി കെട്ടിയ പശു കുറ്റി പറിച്ച് പോയത് അയല്‍വാസിയുടെ പറമ്പിലേക്കാണ്. ഇത് കണ്ട അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.

   'മനുഷ്യരോട് വലിയ സ്‌നേഹമായിരുന്നു അതിന്. ഇപ്പോള്‍ മുട്ടില്‍ ഇഴഞ്ഞ്, എഴുന്നേല്‍ക്കാനാവാതെ സങ്കടത്തോടെ ആളുകളെ നോക്കി കരയുകയാണ്. എന്റെ വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവും സ്‌നേഹം കാണിച്ചിരുന്നത് എട്ടു മാസം മാത്രം പ്രായമുള്ള ഈ പശുക്കുട്ടിയാണ് '; സണ്ണിയുടെ മകന്‍ ബിനോയ് പറയുന്നു.
    അയല്‍വാസിയുടെ ഏലകൃഷിക്കു നാശം വരുത്തുമെന്ന ആശങ്കയില്‍ പശു പറമ്പില്‍ കയറിയാല്‍ ഉപദ്രവിക്കുമെന്ന് അയല്‍വാസിയായ വ്യക്തി നേരത്തേതന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

   പശുവിനെ അയല്‍വാസി ഉപദ്രവിക്കുന്നത് കണ്ടവരായി ആരുമില്ലെങ്കിലും അടിച്ചു പരുക്കേല്‍പ്പിച്ച് വീടിന്റെ അതിരിനകത്തേയ്ക്ക് കയറ്റി വിട്ടിരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. അഴിക്കാനായി ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാനാകാതെ നടുതളര്‍ന്ന് പശു ഇഴയുന്ന കാഴ്ചയാണ് കണ്ടതെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു നല്‍കുന്നുണ്ടെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

   ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് പശു.  പശുവിനെ മാറ്റില്‍ കിടത്തി കമ്പളികൊണ്ടു പുതപ്പിച്ചിരിക്കുകയാണ്.

   സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: