തിരുവനന്തപുരം:കാറ്റാടി കാറ്റാടി യന്ത്രത്തിന്റെ (Windmill) വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ (cheating case) കേസില്‍ പ്രതി സരിത എസ് നായരുടെ (Saritha S Nair) അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്ത പോലീസിനെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.
കോടതി ഉത്തരവ് നടപ്പിലാക്കാത്ത വലിയതുറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്കി.രണ്ട് തവണ പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്യുവാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരുന്നു എന്നാല്‍ പോലീസ് ഇത് നടപ്പാക്കിയിരുന്നില്ല.
പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍
പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ച സംഭവം; പെണ്‍കുട്ടി ഗര്‍ഭിണിയായത് മൂടിവെക്കാന്‍ ശ്രമിച്ചുവെന്ന് സംശയംകോട്ടക്കലിൽ 17 കാരി യൂട്യൂബ് നോക്കി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് CWC. കുട്ടി ഗർഭിണി ആയത് മറച്ചു വെക്കാൻ ഇടക്ക് ചികിത്സ തേടിയ ആശുപത്രി അധികൃതരോ രക്ഷിതാക്കളോ ശ്രമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ അഡ്വ ഷാജേഷ് ഭാസ്കർ ന്യൂസ് 18 നോട് പറഞ്ഞു.
ഈ മാസം 20 നാണു കോട്ടക്കൽ സ്വദേശിനിയായ 17 കാരി വീടിനുള്ളിൽ പ്രസവിച്ചത്. പ്രസവ ശേഷം പൊക്കിൾകൊടി യൂട്യൂബ് വിഡിയോയുടെ സഹായത്തോടെ ആണ് പെൺകുട്ടി മുറിച്ചത്. 17 കാരി പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ല എന്ന് ആണ് മൊഴി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്ന് ആണ് ജില്ലാ ശിശു ക്ഷേമ സമിതിയുടെ നിലപാട്.
ഗർഭിണി ആയിരിക്കെ പെൺകുട്ടിയെ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പെൺകുട്ടി ഗർഭിണി ആണെന്ന് ആരും കണ്ടെത്തിയില്ല എന്ന് ആണ് റിപ്പോർട്ട്. ഇത് മുഴുവൻ വിശ്വാസിക്കാനാകില്ലെന്ന് ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. ഷാജേഷ് ഭാസ്കർ പറയുന്നു.
Also Read-YouTube| പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി"രണ്ട് തവണകളായി ഈ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. അപ്പോഴൊക്കെ സംഭവിച്ചിട്ടുള്ള ഒരു കാര്യം എന്തെങ്കിലും തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ചൈൽഡ് പ്രൊട്ടക്ഷൻ സിസ്റ്റത്തിനോ പോലീസിനൊ ഈ പറയുന്ന ആശുപത്രികളിൽ നിന്നും ലഭിച്ചിട്ടില്ല എന്ന വസ്തുത കൂടി ഇതിൽ ഉണ്ട്. അന്വേഷണത്തിന് ഭാഗമായി കൂടുതൽ കാര്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഒരു കുറ്റം മൂടി വെക്കുന്നതും നിയമ ലംഘനം തന്നെ ആണ്. അതും അന്വേഷിക്കുന്നുണ്ട്.
ഗർഭിണി ആയത് പുറം ലോകം അറിഞ്ഞിട്ടില്ല എന്നത് പൂർണമായും വിശ്വാസത്തിൽ എടുക്കാൻ ആകില്ല ?തീർച്ചയായും വലിയ ഒരു ചോദ്യം തന്നെ ആണ്. അന്വേഷണത്തിന്റെ ഭാഗമാണ് ഇക്കാര്യം. ഇവിടെ രണ്ട് ആശുപത്രികളിൽ കുട്ടിയെ കൊണ്ട് പോയി എന്ന് പറയുന്നുണ്ട്. അവിടെ രണ്ടിടത്തും കുട്ടി വസ്തുത മറച്ചു വെച്ചു എന്ന് പറയുന്നുണ്ട് എങ്കിലും കൂടി ഒരു ആരോഗ്യ വിദഗ്ദനായ ഒരാൾക്ക് തിരിച്ചറിയാൻ കഴിയുന്ന മാറ്റങ്ങൾ ഇവിടെ മൂടി വെച്ചിട്ടുണ്ടോ എന്ന് സംശയിക്കണം. ഒരു മൈനർ ആയ പെൺകുട്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി പരിശോധിക്കണം. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥനോട് ചർച്ച ചെയ്തിട്ടുണ്ട്.
പെൺകുട്ടി ഗർഭിണി ആണ് എന്നത് മനസിലാക്കി വീട്ടുകാർ അത് ഒളിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നോ എന്നും ഈ നീക്കത്തിന് ആശുപത്രികൾ കൂട്ട് നിന്നുവോ എന്നും ആണ് അന്വേഷിക്കുന്നത്. പോലീസ് നൽകിയ റിപ്പോർട്ടിലും ഇതുമായി ബന്ധപ്പെട്ട് ഉള്ള രേഖകളിലും പെൺകുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തിയില്ല എന്ന് ആണ് ഉള്ളത്. അതെ സമയം പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനായ അയൽവാസിയെ പോക്സോ നിയമപ്രകാരം റിമാൻഡിൽ ആണ്. കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് ആണ് കോട്ടക്കൽ പോലീസ് വ്യക്തമാക്കിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന 17 കാരിയുടെയും ആൺകുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം ആണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.