• HOME
  • »
  • NEWS
  • »
  • kerala
  • »
  • പീഡന പരാതി: സിവിക് ചന്ദ്രനെ ജൂലൈ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പീഡന പരാതി: സിവിക് ചന്ദ്രനെ ജൂലൈ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി തുറന്നുപറഞ്ഞത്

Civic-chandran

Civic-chandran

  • Last Updated :
  • Share this:
    കോ​ഴി​ക്കോ​ട്: എഴുത്തുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്ാകൻ ശ്രമിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് ജുലൈ 30 വരെ കോടതി തടഞ്ഞു. കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോടതിയാണ് സിവിക് ചന്ദ്രന്‍റെ അറസ്റ്റ് തടഞ്ഞത്. മുപ്പതിന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജ​ഡ്ജി എ​സ്. ​കൃ​ഷ​ണ​കു​മാർ ഉ​ത്ത​ര​വി​ട്ടു.

    പീഡന പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലില്‍ പുസ്തക പ്രസാധന ചടങ്ങിന് മുന്നോടിയായുള്ള കൂടിചേരലിനിടെയാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി തുറന്നുപറഞ്ഞത്.

    സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു യുവതി ആരോപണം ഉന്നയിച്ചത്. ഈ രണ്ടു പേരിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.

    Also Read- കൊച്ചിയിലെ വാഹനാപകടം; നടി അശ്വതി ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ

    സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. പരാതിക്കാരിയിൽനിന്നും സാക്ഷികളായ ആളുകളിൽനിന്നും പൊലീസ് മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളിൽനിന്നും പൊലീസ് മൊഴി എടുക്കുന്നുണ്ട്. സംഭവസ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: