നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടതികൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും; ന‌‌ടപടികൾ വീഡിയോ കോൺഫറൻസിംഗിലൂടെ

  കോടതികൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും; ന‌‌ടപടികൾ വീഡിയോ കോൺഫറൻസിംഗിലൂടെ

  റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: കൊറോണ ബാധയെ തുടർന്ന് ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിക്കും. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.
   You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം [NEWS]ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം [NEWS]

   ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവർത്തനമാണ് ഭാഗീകമായി പുനസ്ഥാപിക്കുന്നത്.
   തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽപ്പെടും.

   എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.

   സുപ്രീം കോടതിയുടെയും, സംസ്ഥാന സർക്കാറിൻ്റെയുo മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിൽ പറയുന്നു. കോടതികളിൽ 33% ജീവനക്കാർ ഹാജരാകണം.
   First published:
   )}