നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | സംസ്ഥാനത്ത് അസാധാരണ സാഹചര്യം; ഉറവിടം അറിയാത്ത 15 കേസുകൾ; സമ്പർക്ക രോഗികളുടെ നിരക്ക് ഉയരുന്നു

  COVID 19 | സംസ്ഥാനത്ത് അസാധാരണ സാഹചര്യം; ഉറവിടം അറിയാത്ത 15 കേസുകൾ; സമ്പർക്ക രോഗികളുടെ നിരക്ക് ഉയരുന്നു

  ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 272 പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം ബാധിച്ചു. അതേസമയം, ഉറവിടം അറിയാത്ത 15 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.

   സംസ്ഥാനത്ത് 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ മൂന്നുപേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ‍ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്‍ [NEWS]

   ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതു കൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ് ജവാനും ഒരു ഡി.എസ്.സി ജവാനും രോഗം ബാധിച്ചു.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കണ്ണൂര്‍ (കാസറഗോഡ്-1) ജില്ലയില്‍ നിന്നുള്ള ഒൻപത് പേരുടെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) ജില്ലകളില്‍ നിന്നുള്ള ആറു പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാല് പേരുടെയും, തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

   ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Joys Joy
   First published:
   )}