കൊച്ചി: വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എറണാകുളം ജില്ലയിൽ വീടുകൾ ഒരുങ്ങുന്നു. കോർപറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകൾ കണ്ടെത്തി. മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലാണ് വീടുകൾ.
1823 അപ്പാർട്മെന്റുകളും 109 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്‍. 21,000 ഓളം പേരാണ് മുൻസിപ്പാലിറ്റി പരിധിയിൽ വിദേശത്ത് നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കണ്ടെത്തിയ വീടുകളുടെ പട്ടിക പ്രത്യേകമായി സൂക്ഷിക്കാൻ നിർദേശം നൽകിയട്ടുണ്ട്.
ജില്ലയിലെ പഞ്ചായത്തുകളിൽ 4,701 വീടുകൾ മുൻപ് കണ്ടെത്തിയിരുന്നു. വീടുകളുടെ പട്ടിക കൃത്യമായി കൈമാറാനും നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടുതൽ പേർ എത്തുകയാണെങ്കിൽ അവരെയും ഉൾക്കൊള്ളാൻ കഴിയും വിധമാണ് ജില്ലയിലെ തയ്യാറെടുപ്പുകൾ.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ആവശ്യമെങ്കിൽ ക്വാറന്റൈൻ കേന്ദ്രമാക്കാമെന്നു സർക്കാർ നിർദ്ദേശം വന്നിരുന്നു. ഇതിനായുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തിയട്ടുണ്ട്. പൂട്ടി കിടന്നിരുന്ന പിവിഎസ് ആശുപത്രിയും നേരെത്തെ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ജില്ലയിലെ മറ്റു ആശുപത്രികളിലും സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.