• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | കേരളത്തിന് ആശ്വാസത്തിന്റെ ദിനം; ശനിയാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല

COVID 19 | കേരളത്തിന് ആശ്വാസത്തിന്റെ ദിനം; ശനിയാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല

COVID 19 | 1897 സാമ്പിൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 1345 നെഗറ്റീവ്‌ ആണ്. ശനിയാഴ്ച 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Corona

Corona

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് 19 കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും നിയന്ത്രണം ശക്തമാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ 19 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതർ. 302 പേർ ആശുപത്രികളിലും 7375 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

    1897 സാമ്പിൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 1345 നെഗറ്റീവ്‌ ആണ്. ശനിയാഴ്ച 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    വൈറസ് വ്യാപനം തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കും. വിമാനത്താവളങ്ങൾക്ക് സമീപം കോവിഡ് കെയർ സെന്ററുകൾ തുടങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര ടെർമിനലിലും പരിശോധന കർക്കശമാക്കും.

    പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമെങ്കിലും ആശങ്ക അകലുന്നില്ലെന്ന് ശനിയാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കും. നിയന്ത്രണങ്ങൾക്കൊപ്പം ബോധവത്കരണവും കൂടുതൽ ശക്തിപ്പെടുത്തും. പരിശോധനകളിൽ പൊലീസിന്റെ ഇടപെടലും കൂടുതലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
    You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]
    തലസ്ഥാനത്ത് ജനങ്ങൾ വീടുകൾക്കു പുറത്തേക്കിറങ്ങരുതെന്ന ജില്ലാ കളക്ടറുടെ പ്രസ്താവനയിൽ സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അനാവശ്യ ആശങ്ക പടർത്തുന്ന പ്രസ്താവനകൾ പാടില്ലെന്ന് നിർദേശം നൽകി. മാളുകളിലും ബീച്ചുകളിലും പ്രവേശനം തടയില്ലെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാനാണ് നിർദേശം.

    സംസ്ഥാനത്ത് നിർത്തുന്ന ആദ്യ സ്റ്റേഷനിൽ ട്രെയിനിലെ എല്ലാ യാത്രക്കാരെയും പരിശോധിക്കും. അതിർത്തി റോഡിൽ 24 കേന്ദ്രങ്ങളിൽ പരിശോധന നടത്താനും തീരുമാനിച്ചു.
    Published by:Anuraj GR
    First published: