പത്തനംതിട്ട: കൊറോണ ബാധയുമായി ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബാംഗം റാന്നിയിലെ ബാർ ഹോട്ടലിലും സന്ദർശനം നടത്തി. രോഗവാഹകരുടെ യാത്ര സംബന്ധിച്ച് ജില്ല ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കോവിഡ് 19 രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായി റാന്നിയിലെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടി.
ഫെബ്രുവരി 29 നാണ് റാന്നിയിലെ മൂന്നംഗ കുടുംബം കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇതിനു ശേഷം രോഗബാധ മറച്ചുവച്ച്, ഇവർ മാർച്ച് അഞ്ച് വരെ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇവരുമായി ഇടപഴകിയ രണ്ട് ബന്ധുക്കളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്. ഇവരെയും ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയത്തെ കുടുംബത്തെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.