നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID19 | കോഴിക്കോട് ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി; രണ്ട് പേർക്കെതിരെ കേസെടുത്തു

  COVID19 | കോഴിക്കോട് ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി; രണ്ട് പേർക്കെതിരെ കേസെടുത്തു

  കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 28 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.

  coronavirus

  coronavirus

  • Share this:
  കോഴിക്കോട്: പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പിന്‍റെ ഹോം ക്വാറന്റൈൻ നിര്‍ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഈ മാസം അഞ്ചിന് ഖത്തറില്‍ നിന്നും 10ന് സൌദി അറേബ്യയില്‍ നിന്നും എത്തിയവര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.

  പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയാനായിരുന്നു ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. പേരാമ്പ്ര ടൗണ്‍, മാര്‍ക്കറ്റ്, എടിഎം കൗണ്ടര്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ പോയി. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

  BEST PERFORMING STORIES:‍ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും [PHOTO]കൊറോണ വൈറസിനെ തുരത്താൻ ഹോമം വേണമെന്ന് വ്യാസ പരമാത്മ മഠം [NEWS]വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 'കോവിഡ്'; പൊലീസിന്റെ 'ക്വാറന്റൈൻ' ഭീഷണിയിൽ രോഗമില്ലെന്ന് സമ്മതിച്ച് യുവാവ് [NEWS]

  തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഐപിസി 269, സി ആര്‍ പി സി 118 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 28 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും.

  എന്നാല്‍ ഹോം ക്വാറന്‍റൈൻ ആളുകള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ കഴിഞ്ഞ ശേഷം പലരും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നു. പേരാമ്പ്രയില്‍ തന്നെ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.

  ഹോം ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
  Published by:Naseeba TC
  First published:
  )}