News18 MalayalamNews18 Malayalam
|
news18
Updated: March 11, 2020, 8:57 AM IST
ഡോ. ഷിനു ശ്യാമളൻ
- News18
- Last Updated:
March 11, 2020, 8:57 AM IST
തൃശൂർ: സമൂഹത്തിൽ പരിഭ്രാന്തി പരത്തിയതിന് ഡോ. ഷിനു ശ്യാമളനെതിരെ കേസ് എടുത്തു. വാടാനപ്പള്ളി പൊലീസ് ആണ് കേസെടുത്തത്. സമൂഹത്തിൽ പരിഭ്രാന്തി പരത്തി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾക്കാണ് കേസ്. ഡി എം ഒയുടെ പരാതിയിലാണ് കേസ് എടുത്തത്. കോവിഡ്-19 വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആൾ 2020 ജനുവരി 31നാണ് തൃശൂരിൽ എത്തിയത്. ഇതുപ്രകാരം കോവിഡ്-19 വൈറസ് ബാധയുടെ ഇൻക്യുബേഷൻ കാലാവധി ഫെബ്രുവരി 14ന് അവസാനിക്കും. എന്നാൽ, കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകൾക്ക് 28 ദിവസം ആണ് നിർബന്ധിത മാറ്റിനിർത്തൽ(ക്വാറന്റൈൻ) കാലാവധി.
You may also like:പത്തനംതിട്ടയിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റ് ചെയ്തു [NEWS]Corona Virus: ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി [NEWS]കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ [NEWS]
ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാൽ ഡോ. ഷിനു ശ്യാമളൻ ഈ സംഭവത്തിൽ ജാഗ്രത കാണിച്ചില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. പകരം വിദേശത്തു നിന്ന് വന്നയാൾ എന്ന നിലയിൽ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി.
പനിയായി വന്നയാൾ തിരിച്ച് വിദേശത്തെത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണ് എന്ന് പറയുന്നത് ഡോ. ഷിനു ശ്യാമളന് നിലവിൽ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തു വരുന്ന നടപടികൾ അറിയാത്തതു കൊണ്ടാണ്. ഖത്തറിൽ ഇപ്പോൾ പുറത്തു നിന്നു വരുന്ന എല്ലാവർക്കും 14 ദിവസം നിർബന്ധിത ക്വാറന്റൈൻ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കോവിഡ്-19 ആയതു കൊണ്ടല്ല അവിടെ ആശുപത്രിയിൽ ആക്കിയിരിക്കുന്നത്.
ഡോക്ടറായാലും മറ്റ് ആരോഗ്യ പ്രവർത്തകരായാലും നിർബന്ധമായും സാർവത്രികമായ മുൻകരുതൽ എടുത്തിരിക്കണം. ഒരു രോഗിയെ കണ്ടയുടൻ സ്വന്തം കുട്ടിയെ കാണാതെ മാറിനിൽക്കേണ്ടി വരുന്നുവെന്നത് ഡോ. ഷിനുവിന്റെ കാര്യത്തിൽ അറിവില്ലായ്മയും വീഴ്ചയും ആണ്. ഡോ. ഷിനു ശ്യാമളൻ അറിയിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടർ ഷിനുവിനെയും അറിയിച്ചിരുന്നെന്നും ഡി എം ഒ വ്യക്തമാക്കിയിരുന്നു.
കൊറോണ ബാധിച്ചയാൾ ക്ലിനിക്കിൽ വന്നുവെന്നും കൃത്യമായി വിവരം പറയാതെ കടന്നു കളഞ്ഞുവെന്നും ഷിനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടി എടുത്തില്ലെന്നും പരാമർശം നടത്തിയിരുന്നു.
First published:
March 11, 2020, 8:57 AM IST