തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. ഫോര്‍ട്ട് ആസുപത്രിയില്‍ കോവിഡ് വാക്സിനേഷന് സ്വീകരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ രാജ്യത്ത് മൂന്നാം ഘട്ട കേവിഡ് വാക്സിനേഷന് ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് ലഭിക്കുക. സംസ്ഥാനത്ത് മൂന്നാം ഘട്ട വാക്സിനേഷന്റെ ആദ്യ ദിനത്തില്‍ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. തിരഞ്ഞെടുക്കപ്പെട്ട പൊതു, സ്വകാര്യ ആശുപത്രികളിലാണ് വാക്സിന് വിതരണം നടക്കുന്നത്. സംസ്ഥാനത്ത് 1492 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാക്സിന് സ്വീകരിച്ചതില്‍ 21 ലക്ഷം പേരില്‍ 60 വയസ്സിനു മുകളില്‍ പ്രായിൃമുള്ളവരാണ്. അതേസമയം സ്ംസ്ഥാനത്ത് നിലവില്‍ 38 ലക്ഷം പേര്‍ക്ക് കോവിഡ് രോഗം വന്നു പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏത്രയും വേഗത്തില്‍ വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വാക്സിന് സ്വീകരിക്കുന്നതിനായി കോവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അതേസമയം ഏപ്രില്‍ മാസത്തില്‍ എല്ലാ ദിവസവും വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്സിനേഷന് കന്ദ്രങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്സിന് നല്‍കുന്നില്ലായിരുന്നു. രാജ്യത്ത് വാക്സനേഷന് പദ്ധതി മൂന്നാം ഘട്ടം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്.
ഈ മാസം എല്ലാം ദിവസങ്ങളിലും കോവിഡ്-19 വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസത്തിലെ ഗസറ്റഡ് അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. മാര്‍ച്ച് 31ന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്. പൊതു,സ്വകാര്യ കോവിഡ് 19 വാക്സിനേഷന് കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.