തൃശ്ശൂർ : കോവിഡ് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് അടച്ചു പൂട്ടി. റിസോർട്ടിനോട് ചേർന്നുള്ള ബാറും ആരോഗ്യവകുപ്പ് പൂട്ടിച്ചു. മാർച്ച് 8, 9, 10 ദിവസങ്ങളിലാണ് ബ്രിട്ടീഷ് പൗരനും ഭാര്യയും തൃശൂരിൽ തങ്ങിയത്. റിസോർട്ടിലെ ജീവനക്കാരായ അമ്പത് പേരെ കരുതൽ നിരീക്ഷണത്തിലാക്കി.
മൂന്ന് ദിവസം തൃശൂരിൽ തുടർന്ന രോഗബാധിതൻ അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദർശിച്ചു. ഇയാൾ റെസ്റ്റോറൻ്റുകളിലും പോയതായാണ് വിവരം. ബ്രിട്ടീഷ് പൗരൻ്റ തൃശ്ശൂർ ജില്ലയിലെ സഞ്ചാര പാത നാളെ തയ്യാറാക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.