ഇന്റർഫേസ് /വാർത്ത /Kerala / COVID 19 | ഇന്ന് 39 പേർക്ക് രോഗം സ്ഥിരീകരിച്ചു; മോശം ദിവസമെന്ന് മുഖ്യമന്ത്രി

COVID 19 | ഇന്ന് 39 പേർക്ക് രോഗം സ്ഥിരീകരിച്ചു; മോശം ദിവസമെന്ന് മുഖ്യമന്ത്രി

ഫയൽ ചിത്രം

ഫയൽ ചിത്രം

സ്ഥിതി കൂടുതൽ ഗൗരവതരമാണെന്നും ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: സംസ്ഥാനത്തെ സംബന്ധിച്ച് ഇന്ന് മോശം ദിവസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകനയോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്ന് 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 164 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇതിൽ 34 കേസുകളും കാസർഗോഡ് ജില്ലയിൽ നിന്നാണ്. ഇതോടെ, കാസർഗോഡ് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. ഇന്ന് കൊല്ലത്തും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. 5679 സാംപിൾ പരിശോധിച്ചതിൽ 4448 നെഗറ്റീവ് ആണ്. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സ്ഥിതി കൂടുതൽ ഗൗരവതരമാണെന്നും ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുതുതായി കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ച രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാൽ തന്നെ പേര് വെളിപ്പെടുതൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധിയായ രോഗി കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഭരണാധികാരികൾ,  ജനപ്രതിനിധികൾ,

ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഇയാൾ കാണുകയും

ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തു. എല്ലാവരും ജാഗ്രത കാട്ടേണ്ട സമയത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ ചെയ്യണ്ടതെന്നും കൊറോണ വൈറസ് ഏറെ അകലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published:

Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, Treasuries in kerala, കൊറോണ, കോവിഡ് 19