COVID 19 | പ്രതിരോധത്തിന്റെ പുതിയ മാർഗവുമായി മുഖ്യമന്ത്രി; വാർത്താസമ്മേളന രീതിയിൽ മാറ്റം

വാർത്താസമ്മേളന സമയത്ത് മുഖ്യമന്ത്രി ഇരിക്കുന്നത് ഓഫീസിന് താഴേയുള്ള കോൺഫറൻസ് ഹാളിലാണ്.

News18 Malayalam | news18
Updated: March 26, 2020, 7:49 PM IST
COVID 19 |  പ്രതിരോധത്തിന്റെ പുതിയ മാർഗവുമായി മുഖ്യമന്ത്രി; വാർത്താസമ്മേളന രീതിയിൽ മാറ്റം
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: March 26, 2020, 7:49 PM IST IST
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ പുതിയ മാതൃക സൃഷ്ടിച്ചിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം സംസ്ഥാനത്തെ മാധ്യമ മേധാവികളുമായുള്ള വീഡിയോ കോൺഫറൻസിൽ എല്ലാവരും ഒന്നിച്ചിരുന്നിള്ള വാർത്താസമ്മേളനം ഒഴിവാക്കാൻ ചിലർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വാർത്താസമ്മേളനത്തിൽ മാറ്റം വരുത്തിയത്.

വാർത്താസമ്മേളന സമയത്ത് മുഖ്യമന്ത്രി ഇരിക്കുന്നത് ഓഫീസിന് താഴേയുള്ള കോൺഫറൻസ് ഹാളിലാണ്. മാധ്യമപ്രവർത്തകർ പിആർ ചേമ്പറിലും ഇരിക്കും. വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് കണ്ടാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതും.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

കഴിഞ്ഞദിവസം ഭോപ്പാലിലെ ഒരു മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന്റെ 26 വയസുള്ള മകൾക്ക് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഇപ്പോൾ എയിംസിൽ ചികിത്സയിലാണ്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ വാർത്താസമ്മേളനത്തിലും ഈ മാധ്യമപ്രവർത്തകൻ പങ്കെടുത്തിരുന്നു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍