ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം കേരളത്തിൽ എല്ലാ മേഖലകളും ഉണർന്നു കഴിഞ്ഞു. ഇതു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഗൂഗിൾ മൊബിലിറ്റി റിപ്പോർട്ട്(Google’s Community Mobility Report). നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെ കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലേക്കും മാളുകളിലേക്കുമുള്ള യാത്രകളിൽ 92 ശതമാനം വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
പൊതുഗതാഗത ഉപയോഗത്തിൽ 31 ശതമാനം വർധനവുണ്ടായി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ആളുകളുടെ സഞ്ചാരപാത മനസ്സിലാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗൂഗിളിന്റെ ലൊക്കേഷൻ ഹിസ്റ്ററിയിലുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, റീട്ടെയിൽ, ഹോട്ടൽ, വിനോദ മേഖലകളിലേക്കുള്ള യാത്രകളിൽ 24 ശതമാനം വർധനവുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലാണ്. 28 ശതമാനം വർധനവാണ് കോഴിക്കോട് മാത്രമുണ്ടായത്. തിരുവനന്തപുരം- 16 ശതമാനം, എറണാകുളം-12 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലും 89 ശതമാനത്തിന്റെ വർധനവുണ്ടായി. കോഴിക്കോട് ജില്ലയിൽ 155 ശതമാനമാണ് വർധനവ്. തിരുവനന്തപുരം- 22%, കൊച്ചി-69% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
തൊഴിലിടങ്ങളിലേക്കുള്ള യാത്രകളിലും 49 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.