ഞായറാഴ്ച സമ്പൂ‍ര്‍ണ ഒഴിവ്; റംസാൻ ആയതിനാൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവ‍ര്‍ത്തിക്കാം

സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം.

News18 Malayalam | news18-malayalam
Updated: May 4, 2020, 5:35 PM IST
ഞായറാഴ്ച സമ്പൂ‍ര്‍ണ ഒഴിവ്; റംസാൻ ആയതിനാൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവ‍ര്‍ത്തിക്കാം
lock down
  • Share this:
തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂ‍ര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ റംസാൻ ആയതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവ‍ര്‍ത്തിക്കാം. സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിലുള്ളത്. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 81 ഹോട്ട്സ്പോ‍‍ര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്സ്പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചതായി മുഖ്യമന്ത്രി. 28 722 പേർ പാസിന് അപേക്ഷിച്ചു. ഇതുവരെ 515 പേർ കേരളത്തിലെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: May 4, 2020, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading