തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വർദ്ധന. 608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മാത്രം 201 പേര് രോഗബാധിതരായി. ഇത് ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണ്. ഇതിനര്‍ത്ഥം സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോവുകയാണ് എന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചുനക്കരയിലുള്ള നസീര്‍ ഉസ്മാന്‍കുട്ടി (47) ആണ് മരണമടഞ്ഞത്. സൗദി അറേബ്യയില്‍നിന്ന് വന്നതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 68 പേര്. സമ്പര്‍ക്കം 396. ഹെൽത്ത് വര്‍ക്കര്‍മാര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2. സമ്പര്‍ക്ക രോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം - 70, മലപ്പുറം - 58, കോഴിക്കോട് - 58, കാസര്‍കോട് - 44, തൃശൂര്‍ - 42, ആലപ്പുഴ - 34, പാലക്കാട് - 26, കോട്ടയം - 25, കൊല്ലം - 23, വയനാട് - 12, കണ്ണൂര്‍ - 12, പത്തനംതിട്ട - 3.
181 പേര് രോഗമുക്തി നേടി
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം - 15, കൊല്ലം - 2, ആലപ്പുഴ - 17, കോട്ടയം - 5, തൃശൂര്‍ - 9, പാലക്കാട് - 49, മലപ്പുറം - 9, കോഴിക്കോട് - 21, കണ്ണൂര്‍ - 49, കാസര്‍കോട് - 5.
കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര് ആശുപത്രികളില്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്നു മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 4454.
ഇതുവരെ ആകെ 2,52,302 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 75,338 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus