നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്തെ സാഹചര്യം അതീവ ഗുരുതരം

  COVID 19 | മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്തെ സാഹചര്യം അതീവ ഗുരുതരം

  അതേസമയം, ജില്ലയില്‍ പുതിയതായി 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേർ രോഗബാധിതരായത്. തുടർച്ചയായ നാലാംദിവസമാണ് മലപ്പുറം ജില്ലയിൽ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടക്കുന്നത്.

  ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം

  ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം

  • News18
  • Last Updated :
  • Share this:
  മലപ്പുറം: ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീമിന്​​ കോവിഡ് സ്ഥിരീകരിച്ചു. എസ്പിയുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജില്ലയിൽ 202 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.

  ജില്ല പൊലീസ്​ മേധാവി യു. അബ്ദുൽ കരീമിന്റെ ഗൺമാന്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ അപകടത്തിന് മുൻപു തന്നെ ഗൺമാൻ നിരീക്ഷണത്തിൽ ആയിരുന്നു. ഗൺമാന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്​ച മുതൽ എസ്പി ​കോവിഡ് നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു.

  പിന്നീട് നടത്തിയ സ്രവപരിശോധനയിലാണ്​ രോഗം​ സ്ഥിരീകരിച്ചത്​. എസ്പിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഇല്ല. എസ് പിയുടെ കൂടെയുള്ള മറ്റൊരു ഗൺമാനും ഡ്രൈവർക്കും ഫലം നെഗറ്റീവ് ആണ്.

  You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

  കരിപ്പൂരിൽ വിമാനദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ സജീവമായി എസ്പി പങ്കെടുത്തിരുന്നു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. എസ്പിയുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.

  എസ്പി ഓഫീസിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കേന്ദ്രമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും അടക്കം അനവധി ഉന്നതർ കരിപ്പൂരിൽ എത്തിയിരുന്നു. നിലവിൽ കളക്ടറും മലപ്പുറം ഡിവൈഎസ്പിയും അടക്കം പല ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ ആണ്.

  അതേസമയം, ജില്ലയില്‍ പുതിയതായി 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേർ രോഗബാധിതരായത്. നാല്  ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 61 പേർ രോഗമുക്തി നേടി. തുടർച്ചയായ നാലാംദിവസമാണ് മലപ്പുറം ജില്ലയിൽ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടക്കുന്നത്.
  Published by:Joys Joy
  First published: