തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിൽ 140 പേർ വിദേശത്ത് നിന്നും 64 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 144 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
തീരദേശത്ത് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കവും രോഗബാധയും കണ്ടെത്താൻ ഊർജിത പ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവർധന തോത് കൂടിയാൽ വല്ലാതെ പ്രയാസപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂന്തുറയിൽ ഇന്നലെ കണ്ടത് ജനങ്ങളുടെ ഉയർന്ന ബോധമാണെന്നും അവരെ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.