നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • COVID 19 | സി. ദിവാകരൻ MLAയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    COVID 19 | സി. ദിവാകരൻ MLAയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം എൽ എയെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    സി ദിവാകരൻ

    സി ദിവാകരൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: മുൻ മന്ത്രിയും സി പി ഐ നേതാവുമായ സി. ദിവാകരൻ എം.എൽ.എയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എം എൽ എ കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ചികിത്സയിലാണെന്നും അതുകൊണ്ടു തന്നെ എംഎൽഎയുടെ ഔദ്യോഗിക പരിപാടികൾ ഇനിയൊരു അറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

      കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം എൽ എയെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഔദ്യോഗിക പരിപാടികൾ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ വിഷയങ്ങൾ അറിയിക്കാൻ താൽക്കാലികമായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടാനും അദ്ദേഹം അറിയിച്ചു. നേരത്തെ സി. ദിവാകരന്റെ ഡ്രൈവർക്ക് കോവിഡ് ഫലം സ്ഥിരീകരിച്ചിരുന്നു.

      You may also like:ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പോസിറ്റീവ് കേസുകൾ [NEWS]തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുകയാണ് സര്‍ക്കാര്‍; രൂക്ഷവിമർശനവുമായി എം കെ മുനീർ [NEWS] ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം [NEWS]

      നേരത്തെ, പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ, കേരള കോൺഗ്രസ് നേതാവായ റോഷി അഗസ്റ്റിൻ എം.എൽ.എ, പേരാവൂർ എം എൽ എ സണ്ണി ജോസഫ്, ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടി, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

      മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജൻ, വി.എസ് സുനിൽ കുമാർ എന്നിവർക്കും എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.



      സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മന്ത്രി ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. പത്ത് ദിവസത്തോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് സെപ്തംബർ പകുതിയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

      ഇതിനു പിന്നാലെയാണ് മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ആയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷിമന്ത്രി വി.എസ സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു എൻ.കെ പ്രേമടചന്ദ്രൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
      Published by:Joys Joy
      First published:
      )}