പത്തനംതിട്ട: കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂർണനിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാൻ വേണ്ടി കോന്നി മെഡിക്കല്‍ കോളേജ്, മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
You may also like:ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു [NEWS]Corona Virus: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ [NEWS]ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചന ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസൊലേഷനായി ഉപയോഗിക്കുക.
ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസൊലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എന്‍എച്ച്എം ഡി.പി.എം ഡോ.എബി സുഷന്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.