• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മദ്യശാലകൾ അടയ്ക്കില്ല; അടയ്ക്കുമെന്ന ആശങ്ക വേണ്ട; ക്രമീകരണങ്ങൾ ഏർപ്പെടുത്തും'

'മദ്യശാലകൾ അടയ്ക്കില്ല; അടയ്ക്കുമെന്ന ആശങ്ക വേണ്ട; ക്രമീകരണങ്ങൾ ഏർപ്പെടുത്തും'

സംസ്ഥാനത്ത് മൂന്ന് പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

  • Share this:
    തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടയ്ക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ട, ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

    സംസ്ഥാനത്ത് മൂന്ന് പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

    ക്ഷേമ പെൻഷൻ അപേക്ഷ കൊടുക്കേണ്ട സമയം മൂന്ന് മാസം കൂടി നീട്ടിയതായും  മുഖ്യമന്ത്രി അറിയിച്ചു. അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
    You may also like:'Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി
    [NEWS]
    കോവിഡ് 19: പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ച് PSC [NEWS]'26കാരന് 56 കാരിയോട് പ്രണയം: ചൂരൽ കഷായത്തിനൊപ്പം അമ്മേ എന്ന് വിളിപ്പിച്ച് ഏത്തമിടീപ്പിച്ച് പൊലീസ്
    [PHOTOS]


    രോഗ വ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വിവാഹ ചടങ്ങുകളിൽ നൂറിൽ കൂടുതൽ പേർ പാടില്ല. വലിയ രീതിയിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. ആരാധനാലയങ്ങളിൽ ഇക്കാര്യം മേധാവികൾ തന്നെ അറിയിപ്പ് കൊടുക്കണം.
    Published by:Aneesh Anirudhan
    First published: