നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| ചെറുത്ത് നിൽപ്പിനൊരുങ്ങി എറണാകുളം; പ്രതിരോധത്തിനൊപ്പം ചികിത്സയും ഉറപ്പാക്കി ജില്ലാ ഭരണകൂടം

  COVID 19| ചെറുത്ത് നിൽപ്പിനൊരുങ്ങി എറണാകുളം; പ്രതിരോധത്തിനൊപ്പം ചികിത്സയും ഉറപ്പാക്കി ജില്ലാ ഭരണകൂടം

  രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചാല്‍ വികേന്ദ്രീകൃത സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

  News18

  News18

  • Share this:
  കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കുന്നതിന് ഇന്‍സിഡെന്‍സ് റെസ്‌പോണ്‍സ് സംവിധാനം ഉടന്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കും. റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുടെയെല്ലാം പങ്കാളിത്തം ഐആര്‍എസിയിലുണ്ടാകും.

  15 മുതല്‍ 20 വരെ മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇപ്പോള്‍ ജില്ലയില്‍ പ്രതിദിനം ആവശ്യമായി വരുന്നത്. അഞ്ച് ടാങ്കറുകളും ജില്ലയിലുണ്ട്. മെഡിക്കല്‍ കോളേജ്, പിവിഎസ് ആശുപത്രി, സിയാല്‍ എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ വിതരണം നടക്കുന്നത്. 30 മുതല്‍ 40 വരെ സിലിണ്ടറുകളാണ് ചെറിയ ആശുപത്രികള്‍ക്ക് ആവശ്യമായി വരുന്നത്.  ക്ഷാമം ഉണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള ബഫര്‍ സ്റ്റോക്കും ജില്ലയിലുണ്ട്.

  രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചാല്‍ വികേന്ദ്രീകൃത സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യവസായ ശാലകളില്‍ നിന്ന് ഉപയോഗിക്കാത്ത വ്യാവസായിക സിലിണ്ടറുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ഇത് വ്യാവസായിക ആവശ്യത്തിനുള്ള ആര്‍ഗണ്‍, നൈഗ്രജന്‍ എന്നീ വാതകങ്ങളാണ്. ഇത് മെഡിക്കല്‍ ഓക്‌സിജനായി മാറ്റുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആണ് ഇക്കാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത്തരം സിലിണ്ടറുകള്‍ പിടിച്ചെടുത്ത് ആര്‍ടിഒയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് സമീപത്തെ ഫില്ലിംഗ് സ്റ്റേഷനില്‍ നിന്ന് ഫില്‍ ചെയ്ത് ആശുപത്രികളിലേക്ക് വിതരണം ചെയ്യും.

  എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കി. 18000 ത്തോളം വളന്റിയര്‍മാര്‍ ജില്ലയില്‍ സന്നദ്ധ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. മൊബൈല്‍ ആംബുലന്‍സ് യൂണിറ്റിന്റെയും കണ്‍ട്രോള്‍ റൂമിന്റെയും പ്രവര്‍ത്തനം കോര്‍പ്പറേഷനില്‍ ആരംഭിച്ചു.
  You may also like:സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കൽ; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സർക്കാർ കോടതിയിൽ

  100 ഓക്‌സിജന്‍ ബെഡുകള്‍ കൊച്ചി സാമുദ്രിക് കണ്‍വെന്‍ഷന്‍ ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ശ്മശാനം പൂര്‍ണ്ണ സജ്ജമാക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇപ്പോള്‍ 58,379 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 47860 പേര്‍ വീടുകളിലാണ്. സ്വകാര്യ ആശുപത്രികളില്‍ 2324 പേരും ചികിത്സയിലുണ്ട്. എഫ്എല്‍ടിസികളില്‍ 34 പേരും എസ്എല്‍റ്റിസികളില്‍ 469 പേരും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 440 പേരും ചികിത്സയിലുണ്ട്.  ബാക്കിയുള്ളവര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയിലാണ്. ആകെയുള്ള രോഗികളില്‍ 95% പേരും വീടുകളില്‍ തന്നെയാണുള്ളത്. 5% പേര്‍ക്കാണ് ആശുപത്രി ചികിത്സ ആവശമായി വരുന്നത്. ഇതില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം പേര്‍ക്കാണ് ഐസിയു-വെന്റിലേറ്റര്‍ സാകര്യങ്ങള്‍ ആവശ്യമുള്ളത്. വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി ആശ പ്രവര്‍ത്തകര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ചെറിയ ബുദ്ധിമുട്ടുള്ളവരെയും വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെയുമാണ് ഡിസിസി അല്ലെങ്കില്‍ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നത്.

  ശ്വാസ തടസമുള്ളവര്‍ക്ക് ഓക്‌സിജന്‍ ബെഡുകള്‍ നല്‍കും. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ബെഡുകളും ഓക്‌സിജന്‍ ബെഡുകളാക്കി മാറ്റിയിട്ടുണ്ട്. ആലുവ താലൂക്ക് ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകളും 30 ഐസിയു ബെഡുകളും സജ്ജമാണ്. സിയാലില്‍ 150 ഓക്‌സിജന്‍ ബെഡുകളില്‍ ശ്വാസതടസമുള്ള രോഗികളെ പ്രവേശിപ്പിച്ചുവരുന്നു.
  Published by:Naseeba TC
  First published:
  )}