നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് മഹാമാരിയും കടലാക്രമണവും; പ്രതിസന്ധികൾക്കിടയിൽ ചെല്ലാനത്ത് COVID ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജം

  കോവിഡ് മഹാമാരിയും കടലാക്രമണവും; പ്രതിസന്ധികൾക്കിടയിൽ ചെല്ലാനത്ത് COVID ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജം

  രൂക്ഷമായ കടലാക്രമണം ഒരു ഭാഗത്ത്‌ തുടരുമ്പോഴാണ് താൽക്കാലിക ചികിത്സാ കേന്ദ്രം തയ്യാറായത്

  News18

  News18

  • Share this:
  എറണാകുളം: പടരുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ചെല്ലാനം ഒരുങ്ങുന്നു. രൂക്ഷമായ കടലാക്രമണം ഒരു ഭാഗത്ത്‌ തുടരുമ്പോഴാണ് താൽക്കാലിക ചികിത്സാ കേന്ദ്രം തയ്യാറായത്.

  കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പൂർണ സജ്ജം. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെന്റർ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക.

  കോവിഡ് പോസിറ്റീവ് ആയ എട്ട് പേർ നിലവിൽ എഫ്.എൽ.ടി.സിയിൽ ഉണ്ട്. രണ്ട് കുട്ടികൾ, ഒരു പ്രായമായ സ്ത്രീ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്.
  അൻപത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.

  TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
  രണ്ട് മീറ്റർ അകലത്തിലാണ് ബെഡുകൾ ഒരുക്കിയിരിക്കുന്നത്. സെന്ററിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്താണ്. നാല് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ രണ്ട് മെഡിക്കൽ ഓഫീസർമാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് നഴ്സുമാർ എന്നിവർ അടങ്ങിയ എട്ട് പേരാണ് ഡ്യൂട്ടിയിലുള്ളത്.

  കൂടാതെ ചെല്ലാനം പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ട് ശുചീകരണ പ്രവർത്തകരും ഇവിടെയുണ്ട്. നാല് മണിക്കൂർ വീതമാണ് ഇവരുടെ ഷിഫ്റ്റ്. കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനില കുമാരി, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. രമ്യ എന്നിവരാണ് നോഡൽ ഓഫീസർമാർ.
  Published by:Naseeba TC
  First published: