കൊച്ചി: മൂന്നാറിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ വിദേശപൗരന് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ റിസോർട്ട് അധികൃതരുടേത് ഗുരുതരവീഴ്ചയെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയയാൾ, ചെക്ക് ഔട്ട് ചെയ്ത് മടങ്ങിയത് റിസോർട്ട് അധികൃതരുടെ വീഴ്ചയാണ്. കൊറോണ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വിഘാതം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം ഏഴിന് മൂന്നാറിലെത്തിയ വിദേശ പൗരൻ മൂന്നാറിലെ KTDC ടീകൗണ്ടി റിസോർട്ടിലാണ് താമസിച്ചത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കാൻ നിർദേശിക്കുകയായിരുന്നു. മാർച്ച് ഒമ്പതിന് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ഉൾപ്പെട്ട സംഘം ചെക്ക് ഔട്ട് ചെയ്തു കൊച്ചിയിലേക്ക് വരികയായിരുന്നു. ഇക്കാര്യം റിസോർട്ട് അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചതുമില്ല. ഇതിനിടയിൽ ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇയാൾക്കുവേണ്ടി അന്വേഷണം നടത്തിയത്. ഇതേത്തുടർന്നാണ് നെടുമ്പാശേരിയിൽ വിമാനത്തത്തിൽനിന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നത്. എന്നാൽ പതിനഞ്ചു പേരോളം വരുന്ന സംഘത്തിനൊപ്പമായിരുന്നു ഇയാളുടെ യാത്ര.
You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]ഇയാളെയും രോഗലക്ഷണങ്ങളുള്ള ഭാര്യയെയും കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മൂന്നാറിലെ റിസോർട്ടിൽ താമസിച്ചിരുന്നയാൾ ആയതിനാൽ ഇടുക്കിയിലും നെടുമ്പാശേരിയിലും ഉന്നതതല യോഗം ചേരുന്നുണ്ട്. ഇടുക്കിയിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലും കൊച്ചിയിൽ കളക്ടറുടെ നേതൃത്വത്തിലുമാണ് യോഗം. സംഘം യാത്ര ചെയ്ത സ്ഥളങ്ങളും ബന്ധപ്പെട്ട ആളുകളെയും കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.