തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി പരാമർശം നടത്തിയത്.
വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് റാന്നിയിലെ കുടുംബംസൂത്രത്തിൽ ഒഴിവായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ പറഞ്ഞു. പരിശോധന ഇല്ലാത്തതു കൊണ്ടല്ല, പരിശോധനയിൽ നിന്ന് അവർ സൂത്രത്തിൽ ഒഴിവായതാണ്. വിമാനത്തിലും അറിയിപ്പുണ്ടായിരുന്നു. സഹയാത്രികൻ ഇത് സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ എത്തിയ ശേഷവും ആ കുടുംബം നിരവധി സ്ഥലങ്ങളിൽ പോയതായും ഷൈലജ ടീച്ചർ പറഞ്ഞു.
You may also like:ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു [NEWS]Corona Virus: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ [NEWS]ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]സർക്കാർ ആശുപത്രിയിലും റാന്നിയിലെ കുടുംബം കള്ളം പറഞ്ഞു. ആംബുലൻസിൽ കയറാൻ തയ്യാറായില്ല. കാറിലാണ് പോയത്. എങ്കിലും ആ കുടുംബത്തിനെതിരേ ഇപ്പോൾ നടപടിക്കു പോകുന്നില്ലെന്നും ഷൈലജ ടീച്ചർ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിലെങ്കിലും ദോഷൈക ദൃക്കാകരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെട്ടു. നാട് ഇത് കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 വൈറസ് ബാധയിൽ മരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം അതിസാഹസികമായി ശ്രമിക്കുന്നുവെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി. മരണം ഉണ്ടാകില്ലെന്നു ഉറപ്പു പറയാൻ കഴിയില്ല. പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും. കോവിഡ് ആശങ്കയുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.