കൊച്ചി: ജൂലൈ 31 വരെ സമരം വിലക്കി ഹൈക്കോടതി.
കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു .
10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചു സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാകുമെന്നും കോടതി ഉത്തരവില്‍ പറയുന്നു .
[NEWS]Covid 19 Vaccine | ആദ്യ കോവിഡ് വാക്സിൻ തയ്യാറായി; അവസാനവട്ട പരീക്ഷണം ഉടൻ
[NEWS]RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി; ചിത്രങ്ങൾ കാണാം
[PHOTO]
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നുംപേലി, ഡോക്ടര്‍ പ്രവീണ്‍ ജി പൈ എന്നിവരടക്കം മൂന്ന് പേര് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona Virus India, Corona virus Kerala, Corona virus outbreak, Corona virus spread, Coronavirus in kerala, Coronavirus kerala, Covid 19, COVID19, Kerala highcourt