സമൂഹവ്യാപനത്തിൽ എത്തിയെന്നത് തെറ്റായ പ്രചരണം: ഭീതി പടർത്തുന്ന പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Covid 19 in Kerala | സാമൂഹ്യ വ്യാപനം ഉണ്ടായെന്ന രീതിയിൽ പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ ഒന്നുമില്ല. ഭീതി പടർത്തുന്ന പ്രചരണം അനുവദിക്കില്ല

News18 Malayalam | news18-malayalam
Updated: April 29, 2020, 5:44 PM IST
സമൂഹവ്യാപനത്തിൽ എത്തിയെന്നത് തെറ്റായ പ്രചരണം: ഭീതി പടർത്തുന്ന പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വ്യാജ വാർത്തകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനത്തിൽ എത്തിയെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ വ്യാപനം ഉണ്ടായെന്ന രീതിയിൽ പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ ഒന്നുമില്ല. ഭീതി പടർത്തുന്ന പ്രചരണം അനുവദിക്കില്ല. മാധ്യമങ്ങൾ അബദ്ധത്തിൽ പോലും വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ കൊല്ലത്തും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്തുപേർക്കാണ് കോവിഡ് നെഗറ്റീവായത്. കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നു വീതം പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്.
Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
എന്നാൽ ഇന്ന് റിപ്പോർട്ട് ചെയ്ത പത്തു കേസുകളിൽ എട്ടെണ്ണം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതിൽ ആറെണ്ണം കൊല്ലത്തും രണ്ടെണ്ണം തിരുവനന്തപുരത്തുമാണ്. ഇടുക്കിയിലും കോട്ടയത്തും ഇന്ന് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.
First published: April 29, 2020, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading