നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് 19| സർക്കാർ ഉത്തരവ് പാലിച്ചില്ല; വിദ്യാർഥികൾക്ക് അവധി നൽകാതെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി

  കോവിഡ് 19| സർക്കാർ ഉത്തരവ് പാലിച്ചില്ല; വിദ്യാർഥികൾക്ക് അവധി നൽകാതെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി

  ന്യൂസ് 18 വാർത്തയെ തുടർന്ന് രണ്ട് ദിവസത്തേക്ക് വിദ്യാർഥികൾക്ക് താൽക്കാലിക അവധി നൽകി കോളജ്; സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ

  സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ

  സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ

  • Share this:
  കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകണമെന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് കൊച്ചിയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ക്ലാസ്സിൽ എത്താൻ ആവശ്യപ്പെട്ടത്. രാവിലെ മുതൽ കോളജിൽ ക്ലാസുകളും ആരംഭിച്ചു.

  മാസ്കോ മറ്റു സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെ കോളേജിലെത്തിയത്തിന്റെ ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. വിവിധ സംസ്ഥാനത്ത് നിന്ന് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. ഹാജർ ഉള്ളതുകൊണ്ട് ക്ലാസ്സിൽ കയറാതിരിക്കാൻ കഴിയില്ല.

  BEST PERFORMING STORIES:ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു; തീരുമാനമെടുത്തത് അച്ഛന്റെ 75ാം ജന്മ വാർഷികത്തിൽ [NEWS]റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ പത്തനംതിട്ട ജില്ലാ കളക്ടർ ശാസിച്ചതെന്തിന്? [NEWS]കൊറോണയ്ക്കെതിരെ മരണവീട്ടിലും ജാഗ്രത; കോട്ടയത്ത് നിന്നും ഒരു മാതൃക [NEWS]

  സുരക്ഷ മുൻനിർത്തി അവധി നൽകണമെന്ന് വിദ്യാർഥികൾ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്. രക്ഷിതാക്കൾക്ക് ഉൾപ്പെടെ ആശങ്ക ഉണ്ടായിരുന്നതായും വിദ്യാർഥികൾ ന്യൂസ് 18 നോട് പറഞ്ഞു.

  ഈ മാസം 31 വരെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. ന്യൂസ് 18 വാർത്തയെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികൾക്ക് രണ്ട് ദിവസത്തേക്ക് താൽക്കാലിക അവധി നൽകി.
  Published by:Naseeba TC
  First published:
  )}