HOME » NEWS » Kerala » COVID 19 JANTA CURFEW REGULATIONS IN MILMA TV SVJ GG

ജനതാ കർഫ്യൂ:മിൽമയിലും നിയന്ത്രണം; രാവിലെ 7നും രാത്രി 9 നും ഇടയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കില്ല

എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളാണ് മധ്യമേഖല യൂണിയൻ്റെ കീഴിൽ വരിക.

News18 Malayalam | news18-malayalam
Updated: March 22, 2020, 7:47 AM IST
ജനതാ കർഫ്യൂ:മിൽമയിലും നിയന്ത്രണം; രാവിലെ 7നും രാത്രി 9 നും ഇടയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കില്ല
milma
  • Share this:
കൊച്ചി: ജനതാ കർഫ്യൂവിൻ്റെ ഭാഗമായി ഞായറാഴ്ച്ച പാൽ സംഭരിക്കുന്നതിനും  വിതരണത്തിനും മിൽമ  നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7നും രാത്രി 9 നും ഇടയ്ക്ക് മിൽമ എറണാകുളം മേഖല യൂണിയൻ്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളിൽ പ്രവർത്തനം നിർത്തും.

എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളാണ് മധ്യമേഖല യൂണിയൻ്റെ കീഴിൽ വരിക. ഇവിടങ്ങളിൽ ഏഴ് മണിക്ക് മുൻപ് പാൽ എത്തിയ്ക്കണമെന്നാണ് ക്ഷീര കർഷകർക്ക് നൽകിയിരിക്കുന്ന നിർദേശം. രാവിലെ എടുക്കുന്ന പാൽ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ച ശേഷം രാത്രി ഒമ്പത് മണിക്ക് ശേഷമായിരിക്കും ശേഖരിക്കുക.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മിൽമയുടെ ഡയറികളിലുൾപ്പെടെ സന്ദർശന വിലക്ക് ഏർപ്പെടുത്തി. ഇവിടങ്ങളിൽ മുൻഗണന ക്രമത്തിൽ ജോലികൾ ആവശ്യമായത് എന്ന നിലയിൽ ക്രമീകരിച്ച് ജീവനക്കാരുടെ എണ്ണവും  കുറച്ചു.
You may also like:'COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ [NEWS]COVID 19| രണ്ടര മണിക്കൂർ ! കൊറോണക്കാലത്തെ ഒരു സമരത്തിന്റെ ആയുസ് രണ്ടര മണിക്കൂർ [PHOTO]COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു
[NEWS]


ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരമാവധി യാത്ര ഒഴിവാക്കാനായി ഓഫീസിനടുത്ത് തന്നെ താമസ സൗകര്യം ഏർപ്പെടുത്തിയതായി മിൽമ മധ്യമേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. ജീവനക്കാർക്ക് മാസ്ക്കും സാനിറ്റൈസറും നൽകുകയും ചെയ്തിട്ടുണ്ട്.

Published by: Gowthamy GG
First published: March 22, 2020, 7:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories