COVID 19| കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തം; റിവേഴ്സ് ക്വാറന്റൈൻ പരിഗണനയിൽ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് മാത്രം ജാഗ്രതയിൽ വീട്ടുവീഴ്ച വേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

News18 Malayalam | news18-malayalam
Updated: April 25, 2020, 11:32 AM IST
COVID 19| കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തം; റിവേഴ്സ് ക്വാറന്റൈൻ പരിഗണനയിൽ
News18
  • Share this:
കണ്ണൂർ: കോവിഡ് രോഗികൾ ഏറ്റവുമധികമുള്ള കണ്ണൂർ ജില്ലയിൽ റിവേഴ്സ് ക്വാറൻറ്റീൽ ആരംഭിക്കുന്ന അതിനെക്കുറിച്ച് ആലോചനകൾ ഊർജിതമായി. പൊതുരംഗത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി കൂടുതൽ വിപുലമായ ടെസ്റ്റിംഗ് വേണമെന്ന ആവശ്യവും ജില്ലാഭരണകൂടം മുന്നോട്ടുവെക്കുന്നുണ്ട്. ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി തുടരുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് മാത്രം ജാഗ്രതയിൽ വീട്ടുവീഴ്ച വേണ്ട എന്നാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ദുരന്ത സാധ്യതകൾക്ക് തടയിടാൻ റിവേഴ്സ് ക്വാറന്റൈൻ ഗുണകരമാകും എന്നാണ് കണക്കുകൂട്ടൽ.

BEST PERFORMING STORIES:കോളജ് പ്രവേശനം വൈകും; പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി ഉപസമിതി [NEWS]'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE [NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]

ലോക്ക് ഡൗൺ കാലയളവിൽ വ്യാപകമായി പൊതുരംഗത്ത് ജോലി എടുക്കേണ്ടി വന്ന ജീവനക്കാരെയും ടെസ്റ്റിങ്ങിന് വിധേയമാക്കും. കണ്ണൂരിൽ പത്ത് ലക്ഷത്തിന് 965 എന്ന കണക്കിന് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത് 550 ഉം ദേശീയ ശരാശരി ഏകദേശം 331 ഉം ആണ്.

സമ്പർക്ക പട്ടികയിൽ ഉള്ള രോഗലക്ഷണം ഇല്ലാത്തവരെ പരിശോധിച്ചത് കാര്യമായ ഗുണം ചെയ്തു. കൂടുതൽ പരിശോധന സാമൂഹ വ്യാപനത്തിന്റെ എല്ലാ സാധ്യതകളും അടയ്ക്കുമെന്ന് ജില്ലാ ഭരണകൂടം കരുതുന്നു വ്യക്തമാക്കുന്നു.
First published: April 25, 2020, 11:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading