നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| പള്ളികളിൽ ജുമുഅ പാടില്ലെന്ന് കാന്തപുരം; വീട്ടിൽ ഇരിക്കണമെന്ന് നിർദേശം

  COVID 19| പള്ളികളിൽ ജുമുഅ പാടില്ലെന്ന് കാന്തപുരം; വീട്ടിൽ ഇരിക്കണമെന്ന് നിർദേശം

  നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുർആൻ കൽപ്പിക്കുന്നുണ്ട്. അതിനാൽ, സർക്കാർ നിർദേശിച്ച പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും വേണം.

  kanthapuram

  kanthapuram

  • Share this:
  കോഴിക്കോട്: ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക് ഡൗൺ  പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടംചേർന്നുള്ള ആരാധനകളൊന്നും നടത്താൻ പാടില്ലെന്നും വെള്ളിയാഴ്ച  ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നിർവ്വഹിക്കേണ്ടതില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

  അടിയന്തരഘട്ടങ്ങളിൽ കുറഞ്ഞ ആളുകളെ കൊണ്ട്  ജുമുഅ നിസ്‌കാരം നിർവ്വഹിക്കുക എന്ന രീതിയും  ഈ സാഹചര്യത്തിൽ പാടില്ല. നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക്  വിട്ടുകൊടുക്കരുതെന്ന്  ഖുർആൻ കൽപ്പിക്കുന്നുണ്ട്. അതിനാൽ, സർക്കാർ നിർദേശിച്ച പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും വേണം.

  വിശ്വാസികൾ വീടുകളിലിരുന്നുകൊണ്ട്  ആരാധനകളിൽ സജീവമാവുകയും കൊറോണ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ പ്രാർത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്ന് സുന്നി നേതാക്കൾ പറഞ്ഞു.

  നേരത്തെ പളളികളിൽ ആളുകളെ കുറക്കുകയും മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച പലയിടങ്ങളിലും ജുമുഅ നിസ്കാരം നടത്തിയിരുന്നു. ചിലയിടങ്ങളിൽ നിർദ്ദേശം ലംഘിച്ച് ജുമുഅ നടത്തിയതിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

  You may also like:'കൊറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ'
  [PHOTO]
  Covdi 19 | ഇറ്റലിക്ക് പിന്നാലെ അമേരിക്ക ദുരന്തഭൂമിയാകുമോ? മൂന്നുദിനംകൊണ്ട് അരലക്ഷം രോഗബാധിതർ
  [NEWS]
  ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു
  [NEWS]


  കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര കേരള സർക്കാറുകൾ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയാണ് ജുമുഅ നിർത്തിവെക്കാനുള്ള സമസ്ത എ.പി വിഭാഗത്തിൻ്റെ തീരുമാനം.
  First published:
  )}