• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 Kerala | കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയില്‍ സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി

Covid 19 Kerala | കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയില്‍ സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി

ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയില്‍ സി കാറ്റഗറി പ്രാബല്യത്തിലായി. ജില്ലയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും.

    ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും.

    ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

    ഇതിനുപുറമെ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ (B Category) ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

    Also read- Covid 19 | സംസ്ഥാനത്ത് 26,514 പേര്‍ക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 30,710 പേര്‍

    അതേ സമയം കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

    ഇതോടൊപ്പം ഈ മാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചതായും പി എസ് സി അറിയിച്ചു. ഈ മാസം 27ന് എറണാകുളം റീജിയണൽ ഓഫീസിൽ വെച്ച് നടത്താനിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പി എസ് സി അറിയിച്ചു.

    ഈ മാസം 25 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുകയില്ലെന്നും പി എസ് സി. അറിയിച്ചു. പ്രൊബേഷന്‍ - ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയിട്ടുള്ളവര്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തില്‍ മെയിൽ അയയ്ക്കുകയോ, കത്ത് മുഖാന്തരം ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ അയച്ചാലോ മതിയാകുന്നതാണ്.
    Published by:Karthika M
    First published: