COVID 19 വേതനത്തെ ബാധിക്കില്ല; അവധി കണക്കിലെടുക്കാതെ ശമ്പളം നൽകുമെന്ന് സർക്കാർ

കോവിഡ് മൂലം സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി നൽകിയെങ്കിലും കരാർ ജീവനക്കാർക്കും ദിവസ വേതനക്കാർക്കും ഇത് വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നിർദേശം.

News18 Malayalam | news18-malayalam
Updated: March 26, 2020, 8:45 AM IST
COVID 19 വേതനത്തെ ബാധിക്കില്ല; അവധി കണക്കിലെടുക്കാതെ ശമ്പളം നൽകുമെന്ന് സർക്കാർ
COVID 19 വേതനത്തെ ബാധിക്കില്ല
  • Share this:
തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ അവധി കണക്കിലെടുക്കാതെ വേതനം അനുവദിക്കാൻ സർക്കാർ തീരുമാനം. കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ കരാർ ജീവനക്കാർക്കും ദിവസവേതന കാർക്കും വലിയ നഷ്ടം ഉണ്ടാക്കും. അവധി ദിവസങ്ങൾ ഡ്യൂട്ടിആയി കണക്കാക്കി വേതനം നൽകാനാണ് തീരുമാനം.

കോവിഡ് മൂലം സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി നൽകിയെങ്കിലും കരാർ ജീവനക്കാർക്കും ദിവസ വേതനക്കാർക്കും ഇത് വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നിർദേശം.

You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് വേണ്ട; യുഎഇ റസിഡൻസി വിസകൾ പുതുക്കിനൽകും [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

ഈ മാസം 31 ന് തന്നെ മറ്റു സർക്കാർ ജീവനക്കാർക്ക് ശമ്പള ബില്ലുകൾ പാസാക്കി നൽകാനും ധനമന്ത്രിയുടെ നിർദേശമുണ്ട്. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം  സമര്‍പ്പിച്ചാല്‍ മതിയാകും. ശമ്പള ബില്ലിൽ എയിഡഡ് സ്ഥാപനങ്ങൾക്ക് കൗണ്ടർ സൈൻ വേണ്ട.

കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ സർക്കാരിന്റെ അടിയന്തിര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകൾക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി  പ്രവർത്തിപ്പിക്കും.

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജീവനക്കാരെ താൽക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളിൽ പുനർവിന്യസിക്കാൻ  ട്രഷറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കാസർഗോഡ് ജില്ലയിൽ നിലവിലുള്ള കർശന നിയന്ത്രണത്തിന്റെ വെളിച്ചത്തിൽ ജില്ലാ ട്രഷറി ഒഴികെയുള്ള ട്രഷറിയുടെ പ്രവർത്തനം ഈ മാസം അവസാനം വരെ നിർത്തിവെയ്ക്കും. മറ്റ് ട്രഷറികളിൽ  സർക്കാരിന്റെ അടിയന്തിര പേയ്‌മെന്റുകൾ ജില്ലാ ട്രഷറി മുഖേന നിർവ്വഹിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍