• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 Kerala | കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം; ഉത്തരവിറക്കി കളക്ടര്‍

Covid 19 Kerala | കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം; ഉത്തരവിറക്കി കളക്ടര്‍

സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തി.

  • Share this:
    തിരുവനന്തപുരം: കോവിഡ് (Covid) രൂക്ഷമാവുന്ന സാഹചര്യത്തില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങള്‍ വ്യക്തമാക്കിയുള്ള ഉത്തരവിറക്കി ജില്ലാ കളക്ടര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 10 ശതമാനത്തിന് മുകളില്‍ കോവിഡ് രോഗികള്‍ നിലവിലുള്ളതിനാലാണ് തിരുവനന്തപുരം ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

    ജില്ലയില്‍ എല്ലാ തരത്തിലുമുള്ള സാമൂഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു. പൊതുയോഗങ്ങള്‍ക്കോ, ചടങ്ങുകള്‍ക്കോ ഇതിനകം നല്‍കിയിട്ടുള്ള അനുമതികളും റദ്ദാക്കിയിട്ടുണ്ട്. വിവാഹ മരണാനന്തരചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായി അടച്ചിടാനും കളക്ടര്‍ ഉത്തരവിട്ടു.

    സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തി.

    ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായും 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓഫ്ലൈനായും നടത്താവുന്നതാണ്. ബഡ്സ് സ്‌കൂളുകള്‍ക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കും ഓഫ്ലൈന്‍ ക്ലാസുകള്‍ നടത്താം. എന്നാല്‍ ഇവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

    Also Read - കോവിഡ് വ്യാപനം; കേരളത്തില്‍ സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി

    ജനുവരി 23, 30 തിയതികളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
    Published by:Karthika M
    First published: