കോഴിക്കോട്: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ജനസാന്ദ്രത കൂടുതലുള്ള മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണ്. പരമാവധി 100 താഴെ കേസുകളാണ് ഈയടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന കണക്കുകളിലുള്ളത്.
അതേസമയം രോഗമുക്തി നേടുന്നവര്‍ കോഴിക്കോട്ടെ പ്രതിദിന കൊവിഡ് ബാധിതരുടെ കണക്കിനേക്കാള്‍ പലപ്പോഴും ഇരട്ടിയാകുകയും ചെയ്യുന്നുണ്ട്. ഇത് ശുഭസൂചനയെന്നാണ് ജില്ലാ കളക്ടര്‍ വി സാംബശിവറാവുവിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം 78 കൊവിഡ് കേസുകള്‍ ഉണ്ടായപ്പോള്‍ 174 പേര് രോഗമുക്തി നേടുകയുണ്ടായി.
അതേസമയം ആഗസ്തില്‍ കോഴിക്കോട് കൊവിഡ് മരണമില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഏപ്രില്‍ 31നായിരുന്നു കോഴിക്കോട് ആദ്യമരണം. ഇതുവരെ ജില്ലയില്‍ 32 മരണമാണ് ഉണ്ടായത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു അധികം മരണവും. .
മരിച്ചവരില്‍ ബഹുഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവര്‍. ഇവര്‍ക്ക് കൊവിഡ് ബാധിച്ചതാകട്ടെ യുവാക്കളില്‍ നിന്നും. സ്വന്തം വീടുകളില്‍ നിന്ന് തന്നെയാണ് അധികം പേര്‍ക്കും കൊവിഡ് ബാധിച്ചത്. അടുത്ത മാസം മുതല്‍ കോഴിക്കോട് ജില്ലയില്‍ രോഗലക്ഷണമില്ലാതെ കൊവിഡ് ബാധിക്കുവന്നവര്ക്ക് സ്വന്തം വീട്ടില്‍ത്തന്നെ ചികിത്സ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.