COVID 19 | സന്നദ്ധസേനയില്‍ കോണ്‍ഗ്രസുകാര്‍ സഹകരിക്കും: മുല്ലപ്പള്ളി

'സന്നദ്ധ' എന്ന വെബ്‌ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു ഓരോ യുവകോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധസേനയുടെ ഭാഗമാകണം.

News18 Malayalam | news18
Updated: March 26, 2020, 11:41 PM IST
COVID 19 | സന്നദ്ധസേനയില്‍ കോണ്‍ഗ്രസുകാര്‍ സഹകരിക്കും: മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • News18
  • Last Updated: March 26, 2020, 11:41 PM IST IST
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗപ്രതിരോധത്തിലും മറ്റു സേവനപ്രവർത്തനങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ്
പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് സഹോദരിമാരും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും നിയമപാലകരും നല്‍കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഓരോ പ്രവര്‍ത്തകനും
സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.

കോവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ
കോണ്‍ഗ്രസുകാരനുമുണ്ട്.You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

'സന്നദ്ധ' എന്ന വെബ്‌ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു ഓരോ യുവകോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധസേനയുടെ ഭാഗമാകണം. 2,36,000 പേരടങ്ങുന്ന സന്നദ്ധ സേനയ്ക്കാണ് രൂപം കൊടുത്തതെന്ന് അറിയുന്നു. പഞ്ചായത്തില്‍ 200, മുൻസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനുകളില്‍ 700പേര്‍ അടങ്ങുന്നതാണ് സേനയുടെ ഘടന.

ദേശീയപ്രസ്ഥാനകാലത്ത് മഹാദുരന്തങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ ഒക്കെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അര്‍പ്പണ ബോധത്തോടെ സേവനമനുഷ്ടിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. പ്ലേഗ്, വസൂരി, കോളറ, 1923ലെ മഹാപ്രളയം, 1943ലെ ബംഗാള്‍ക്ഷാമം എന്നീ പ്രതിസന്ധി ഘട്ടത്തില്‍ പ്രശംസനീയവും മാതൃകാപരവുമായ പ്രവര്‍ത്തനമാണ് ഓരോ കോണ്‍ഗ്രസുകാരനും നടത്തിയത്.

സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും ഭൂകമ്പമുണ്ടായ കാലത്ത് ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ സന്നദ്ധസേവകരായി രംഗത്തുണ്ടായിരുന്നു. പശ്ചിമതീരത്ത് ഉണ്ടായ ഭീകരമായ ചുഴലിക്കാറ്റ് കാലത്ത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ അന്നു നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍
മാതൃകാപരമായിരുന്നു.

അന്ന് അദ്ദേഹത്തോടെ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എ.ഐ.സി.സി സെക്രട്ടറി എന്ന നിലയില്‍ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായ രണ്ടു പ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന് വിസ്മരിക്കാനാവുന്നതല്ല. അതിനാല്‍ ഈ മാഹാമാരിയെയും ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക്

ആവശ്യമായ സഹായസഹകരണം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകാനുമുള്ള ബാധ്യത ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്. എല്ലാവരും സജീവമായി സേവനസന്നദ്ധതയോടെ രംഗത്തുണ്ടാകണമെന്ന് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍