COVID 19 | മുൻകരുതലുമായി KSRTC; മീനമാസ പൂജയ്ക്കായി നിലക്കൽ - പമ്പ സർവീസുകൾ ഇല്ല
COVID 19 | മുൻകരുതലുമായി KSRTC; മീനമാസ പൂജയ്ക്കായി നിലക്കൽ - പമ്പ സർവീസുകൾ ഇല്ല
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മീനമാസ പൂജയ്ക്കായി കെ.എസ്.ആർ.ടി.സി നടത്തിവരാറുള്ള നിലക്കൽ - പമ്പ ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്നുമുള്ള പമ്പ പ്രത്യേക സർവീസുകളും ഉണ്ടായിരിക്കുന്നതല്ല എന്ന് കെ എസ് ആർ ടി സി അറിയിച്ചു.
കോട്ടയം: കേരളത്തിൽ പല ജില്ലകളിലും കൊറോണ (COVID - 19) രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മുൻകരുതൽ നടപടികൾക്ക് പിന്തുണയുമായി കെ എസ് ആർ ടി സി.
കേരളത്തിലെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥാ സാഹചര്യത്തിൽ ശബരിമല ക്ഷേത്രത്തിൽ ആചാരപരമായ പൂജകളും ചടങ്ങുകളും മാത്രമാണ് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത്.
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മീനമാസ പൂജയ്ക്കായി കെ.എസ്.ആർ.ടി.സി നടത്തിവരാറുള്ള നിലക്കൽ - പമ്പ ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്നുമുള്ള പമ്പ പ്രത്യേക സർവീസുകളും ഉണ്ടായിരിക്കുന്നതല്ല എന്ന് കെ എസ് ആർ ടി സി അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.