നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 |ബ്രിട്ടനിൽ മലയാളി ഡോക്ടർ വൈറസ് ബാധിച്ചു മരിച്ചു; ബ്രിട്ടനിൽ മാത്രം മരിച്ചത് 13 മലയാളികൾ

  COVID 19 |ബ്രിട്ടനിൽ മലയാളി ഡോക്ടർ വൈറസ് ബാധിച്ചു മരിച്ചു; ബ്രിട്ടനിൽ മാത്രം മരിച്ചത് 13 മലയാളികൾ

  ബ്രിട്ടനിൽ മാത്രം കോവിഡ‍് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലണ്ടൻ: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി‍​ ഡോ. പൂർണിമ നായരാണ് (56) മരിച്ചത്. ബി​ഷ​പ് ഓ​ക്ലാ​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്നു. ഇതോടെ ബ്രിട്ടനിൽ മാത്രം കോവിഡ‍് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

   കഴിഞ്ഞ മൂന്നാഴ്ച്ചയായി കോവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്നു പൂർണിമ. സന്ദർലാന്റ് റോയൽ ഹോസ്പിറ്റലിൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്.

   കോവിഡ‍് ബാധിച്ച് 117 മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. ഇന്നലെ ആറ് മലയാളികൾ വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചു. യുഎഇയിൽ മൂന്ന് പേരും സൗദിയിൽ രണ്ട് പേരും കുവൈറ്റിൽ ഒരാളുമാണ് മരിച്ചത്.
   TRENDING:മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ [NEWS]യുഎഇയിലും സൗദിയിലും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു [NEWS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]
   വക്കം ആങ്ങാവിള ശ്രീമംഗലത്ത് വീട്ടിൽ സുശീലൻ (60), കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള പുത്തൻവീട്ടിൽ ഹസൻ അബ്ദുൽ റഷീദ് (59), പറവൂർ ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പൻ സൈമൺ (48), ക,ഴിക്കോട് പെരുമണ്ണ പുളിക്കൽതാഴം സ്വദേശി നുഹ്‌മാൻ കാരാട്ട് മൊയ്‌തീൻ (43, മലപ്പുറം എടക്കര വേങ്ങാപ്പാടം നെല്ലിക്കോടൻ സുദേവൻ (50),എറണാകുളം മുളന്തുരുത്തി ഈറക്കാമറ്റത്തിൽ ഇ.കെ.ബെന്നി (53) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
   Published by:Naseeba TC
   First published: