'ആ വാൾ കേരളത്തിന്റെ തലയിൽ വീഴാതിരിക്കണം'; സാമൂഹ്യ വ്യാപനത്തിലേക്കെത്താതിരിക്കാൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ പകർന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: March 25, 2020, 8:31 PM IST
'ആ വാൾ കേരളത്തിന്റെ തലയിൽ വീഴാതിരിക്കണം'; സാമൂഹ്യ വ്യാപനത്തിലേക്കെത്താതിരിക്കാൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതുപേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യവ്യാപനത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലുമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സാമൂഹ്യവ്യാപനം എന്ന വാള്‍ നമ്മുടെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലർത്തുകയാണ് വേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.

You may also like:'COVID 19;സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കും; മുഖ്യമന്ത്രി [PHOTO]കൊറോണ വായുവിലൂടെ പകരുമോ?ചൂട് കൊറോണയെ നശിപ്പിക്കുമോ?സംശയങ്ങളുമായി പ്രിയങ്ക; ഉത്തരം നൽകി WHO ഡോക്ടർമാർ
[NEWS]
'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക
[NEWS]


ഇത് കുറ്റമറ്റരീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയണമെന്നകാര്യം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ പകർന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ ഒരാൾ ടാക്സി ഡ്രൈവറാണെന്നും ഇയാൾക്ക് രോഗം ബാധിച്ചത് ഫ്രാൻസിൽ നിന്ന് വന്നയാൾക്കൊപ്പം യാത്ര ചെയ്തതിനെ തുടർന്നാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
First published: March 25, 2020, 8:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading