• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | ജുമുഅ ഇല്ലാത്ത വെളളി; ഇന്ന് വീട്ടിൽ 'ളുഹർ' നമസ്കാരം നിർവഹിക്കാൻ നേതാക്കളുടെ നിർദേശം

COVID 19 | ജുമുഅ ഇല്ലാത്ത വെളളി; ഇന്ന് വീട്ടിൽ 'ളുഹർ' നമസ്കാരം നിർവഹിക്കാൻ നേതാക്കളുടെ നിർദേശം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ജുമുഅ നമസ്‌കാരം നടത്തേണ്ടതില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അറിയിച്ചു

news18

news18

  • Share this:
കോഴിക്കോട്: കോവിഡിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ ഇന്ന് ജുമുഅയില്ലാത്ത വെള്ളയാഴ്ച. ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടതില്ലെന്ന് ഇരുവിഭാഗം സുന്നി നേതാക്കളും മഹല്ലുകള്‍ക്ക് നിര്‍ദേശം നല്‍കി. ജുമുഅക്ക് പകരം വീടുകളില്‍ 'ളുഹര്‍' നമസ്കാരം നിര്‍ദേശം. മുസ്ലിം വ്യക്തിനിയമബോര്‍ഡും വിശ്വാസികളോട് ഇക്കാര്യം നിര്‍ദേശിച്ചു.

നേരത്തെ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗം സുന്നി സംഘടനകളും കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നടത്തിയിരുന്നു. ആളുകള്‍ കൂടി ജുമുഅ നടത്തിയതിനെതിരെ ചില പള്ളി കമ്മിറ്റികള്‍ക്കും ഖത്തീബുമാര്‍ക്കുമെതിരെ കേസെടുക്കകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ പള്ളികളില്‍ സമൂഹ നിസ്‌കാരങ്ങള്‍ ഒഴിവാക്കാന്‍ സുന്നി നേതാക്കളും തീരുമാനിച്ചു. ഇതിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ ചില പള്ളികളില്‍ ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുത്തുവെന്ന് വ്യക്തമാവുകയും ചെയ്തതോടെ നേതാക്കള്‍ തീരുമാനം പെട്ടെന്ന് നടപ്പിലാക്കുകയായിരുന്നു.
BEST PERFORMING STORIES:COVID 19| വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു; സുരക്ഷിതമാകാൻ നാട്ടിലേക്ക് മടങ്ങിയെന്ന് വിശദീകരണം [NEWS]വായ്പകൾക്ക് മൂന്നുമാസം മൊറട്ടോറിയം; ജപ്തിനടപടികളോ പിഴപലിശയോ ഉണ്ടാകില്ല [NEWS]

ലോകത്താകമാനം ഭീതി ജനിപ്പിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ജുമുഅ നമസ്‌കാരം നടത്തേണ്ടതില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ വ്യക്തമാക്കി.

കൂട്ടംചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ല. വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വഹിക്കേണ്ടതില്ല. ഇക്കാര്യം സമസ്ത കേരള ജമാ അത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അടിയന്തരഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിര്‍വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തില്‍ പാടില്ല. ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുത് എന്നിങ്ങനെയാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്.

അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശിച്ചത് പോലെ വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറംലോകവുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കുകയും വേണം. വിശ്വാസികള്‍ വീടുകളിലിരുന്ന് തന്നെ ആരാധനകളില്‍ സജീവമാവുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Published by:Naseeba TC
First published: