തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളോട് സഹകരിച്ച് ജനങ്ങളും. വൈറസ് ബാധ തടയാൻ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ വിവാഹ പരിപാടികൾ മാറ്റിവെച്ച് മാതൃകയാവുകയാണ് പലരും. ഇതു സംബന്ധിച്ച അറിയിപ്പുകൾ പത്രങ്ങൾ വഴി നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ പൊതുചടങ്ങുകളും ഉത്സവങ്ങളും വിവാഹങ്ങളും ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. യാത്രകൾ ഒഴിവാക്കണമെന്നും സർക്കാരിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് തിരുവനന്തപുരം സ്വദേശികളും ഒരാള്‍ തിരുവനന്തപുരത്തെത്തിയ ഇറ്റാലിയന്‍ പൗരനുമാണ്. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും വന്നവരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട മലയാളികള്‍.
ഇതില്‍ വെള്ളനാട് സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായി ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 22 ആയി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.