• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 SAMPLE TESTING HAS BEEN STARTED AT PERIYA CENTRAL UNIVERSITY

COVID 19| കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിൽ സാമ്പിൾ പരിശോധന ആരംഭിച്ചു

പത്ത് സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിക്കുന്നത്. പോസറ്റീവ് കേസുകൾ വന്നാൽ ആലപ്പുഴ വൈറോളജി ലാബിൽ പുനഃപരിശോധിക്കും

corona

corona

  • Share this:
    കാസർഗോഡ്: പെരിയ കേന്ദ്ര സർവ്വകലാശാലയിൽ കൊറോണ പരിശോധന ആരംഭിച്ചു. പത്ത് സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിക്കുന്നത്. പോസറ്റീവ് കേസുകൾ വന്നാൽ ആലപ്പുഴ വൈറോളജി ലാബിൽ പുനഃപരിശോധിക്കും. ആദ്യ ഘട്ടത്തിനു ശേഷം സാമ്പിളുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.

    സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർഗോഡ് ജില്ലയിലാണ്. പെരിയ കേന്ദ്ര സർവകലാശാലയിൽ സാമ്പിൾ പരിശോധനയ്ക്ക് ഐസിഎംആർ അനുമതി നൽകിയതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്.

    ഇതോടെ കൂടുതൽ പരിശോധനാഫലങ്ങൾ പെട്ടെന്ന് ലഭിക്കാൻ ഇത് സഹായകമാകും. 24 മണിക്കൂറിൽ 150 ഓളം സാമ്പിളുകൾ ഇവിടെ പരിശോധിക്കാൻ സാധിക്കും. 114 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

    Published by:Naseeba TC
    First published:
    )}