COVID 19 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും നിയന്ത്രണം; സന്ദർശനം അത്യാവശ്യ കാര്യങ്ങൾക്കു മാത്രം
COVID 19 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും നിയന്ത്രണം; സന്ദർശനം അത്യാവശ്യ കാര്യങ്ങൾക്കു മാത്രം
കോവിഡ് 19 പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പൊതുജനങ്ങൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചാല്‍ മതിയെന്ന് വാർത്താ കുറിപ്പിൽ അറിയിക്കുന്നു.
News18
Last Updated :
Share this:
കോവിഡ് 19 ബാധ കണക്കിലെടുത്ത് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പൊതുജനങ്ങൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചാല്‍ മതിയെന്ന് വാർത്താ കുറിപ്പിൽ അറിയിക്കുന്നു.
മാർച്ച് 13ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്താനിരുന്ന സജീവ് പിള്ളയുടെ മാമാങ്കം നോവലിന്റെ ചർച്ച, ഏപ്രിൽ 4ന് നടത്താനിരുന്ന പോയട്രി ഫെസ്റ്റ്, ഏപ്രിൽ 14 മുതൽ നടത്താനിരുന്ന സമ്മർ സ്കൂൾ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടി വെച്ചിരിക്കുന്നതായും പത്രക്കുറിപ്പിൽ അറിയിക്കുന്നു.
ലൈബ്രറിയിൽ കൂട്ടം കൂടിയിരുന്ന് പഠിക്കാൻ അനുവദിക്കില്ല
റഫറൻസ് വിഭാഗം, ഇന്റർനെറ്റ് വിഭാഗം മാർച്ച് 16 മുതൽ 31 വരെ അടച്ചിടും
പത്രവായന മുറികൾ 8 മണി മുതൽ 11 മണിവരെ മാത്രം
മലയാളം വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിവ ഉള്‍പ്പെടെ ഒരു
വിഭാഗത്തിലും ഇരുന്ന് റഫർ ചെയ്യാൻ അനുവദിക്കില്ല
പുസ്തകങ്ങൾ എടുക്കുകയും തിരികെ നൽകുകയും ചെയ്യാവുന്നതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.