ഇന്റർഫേസ് /വാർത്ത /Kerala / COVID 19 | സബ് കളക്ടർ ക്വാറന്റൈൻ ലംഘിച്ച സംഭവം ; നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടർ

COVID 19 | സബ് കളക്ടർ ക്വാറന്റൈൻ ലംഘിച്ച സംഭവം ; നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടർ

സബ് കളക്ടർക്കെതിരെ കേസെടുത്തു

സബ് കളക്ടർക്കെതിരെ കേസെടുത്തു

2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കൊല്ലം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനെ തുടർന്ന് ഹോം ക്വാറന്റൈയിനിൽ ആയിരുന്ന സബ് കളക്ടർ മുങ്ങിയ സംഭവത്തിൽ ഉറപ്പായും നടപടിയുണ്ടാകുമെന്നും കൊല്ലം കളക്ടർ ബി. അബ്ദുൽ നാസർപറഞ്ഞു. വിഷയം സർക്കാർ ശ്രദ്ധയിൽപ്പെടുത്തി.

നാളെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകുമെന്നും കളക്ടർ പറഞ്ഞു. സബ് കളക്ടറുടെ നടപടി നിരുത്തരവാദപരമാണെന്ന് കൊല്ലം കളക്ടർ പറഞ്ഞു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കൊല്ലം സബ് കളക്ടർ അനുപം മിശ്രയാണ് ക്വാറന്റീൻ മര്യാദ പാലിക്കാതെ മുങ്ങിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ പത്തൊൻപതാം തിയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു.

എന്നാൽ, ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി.

യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ദൂഷ്യവും ഗുരുതര ചട്ടലംഘനവുമാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ

അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.

First published:

Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, കൊറോണ, കോവിഡ് 19