നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളങ്ങളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയും; കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്

  വിമാനത്താവളങ്ങളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയും; കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്

  സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും

  covid test

  covid test

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാക്കി. തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും അബോട്ട് ഹെല്‍ത്ത് കെയറിന്റെയും ലാബുകളാണ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക.

   നിലവില്‍ എയര്‍പോര്‍ട്ടുകലിലെ ലാബുകളില്‍ പല തരത്തിലാണ് കോവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്.

   അതേ സമയം സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയര്‍പോട്ട്, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തീര്‍ത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആര്‍പിടിസിആര്‍ പരിശോധനയ്ക്ക് ഈ നിരക്കും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തന്നെയായിരിക്കും ഉണ്ടായിരിക്കുക. .

   ആര്‍ടിലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.

   'ഒറ്റ ഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം': ICMR

   ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (IMR) വ്യക്തമാക്കി.കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

   ഏപ്രില്‍ മേയ് മാസത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണെന്നും 2021 ഏപ്രിലില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷന് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും, വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

   അതേ സമയം സംസ്ഥാനത്തിന് 955290 ഡോസ് വാക്സീന്‍ കൂടി ലഭ്യച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്സീനും 155290 ഡോസ് കോവാക്സീനുമാണ് ലഭ്യമായത്.

   തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സീനാണ് ലഭ്യമായത്. കോവാക്സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
   Published by:Karthika M
   First published:
   )}